മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവ്‌വേയിലും മറ്റും കുമിഞ്ഞ്കൂടിയ മഞ്ഞ് നീക്കം ചെയ്തവര്‍ക്ക് ഹൃദയാഘാതമുണ്ടായതായി ന്യൂമാര്‍ക്കറ്റ് സൗത്ത് ലേക്ക് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ന്യൂമര്‍ക്കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത്‌ലേക്ക് ഹെല്‍ത്ത് പറയുന്നതനുസരിച്ച്, ഫെബ്രുവരി 12 നും 20 നും ഇടയില്‍ മഞ്ഞ് നീക്കം ചെയ്തവര്‍ക്കാണ് ഹൃദയാഘാതമുണ്ടായത്. ഇവര്‍ കൂടുതല്‍ നേരം കഠിനമായ തണുപ്പില്‍ മഞ്ഞ് നീക്കം ചെയ്യാനായി നിന്നത് കാരണമാണ് ഹൃദയാഘാതമുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്. 40,50,60 വയസ്സ് പ്രായമുള്ളവരിലാണ് ഹൃദയാഘാതമുണ്ടായത്. ഇവര്‍ യോര്‍ക്ക് റീജിയണിലുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറഞ്ഞു.
ഫെബ്രുവരി കാനഡയിലെ ഹാര്‍ട്ട് മന്ത് ആണ്. ഈ കാലയളവില്‍ ശൈത്യകാലത്ത് ഹൃദയസ്തംഭന കേസുകള്‍ 10 ശതമാനം വര്‍ധിക്കുമെന്ന് ഹാര്‍ട്ട് ആന്‍ഡ് സ്‌ട്രോക്ക് ഫൗണ്ടേഷന്‍ പറയുന്നു. അതിനാല്‍ ഹൃദാരോഗ്യം കാത്തുസൂക്ഷിക്കേണ്ട പ്രധാന്യത്തെക്കുറിച്ച് അവബോധം നേടേണ്ട മാസമാണിത്. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും ഫൗണ്ടേഷന്‍ പറഞ്ഞു.