ബ്രിട്ടീഷ് കൊളംബിയയുടെ വാൻകൂവർ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സൺഷൈൻ കോസ്റ്റിന്റെ വടക്കുപടിഞ്ഞാറായി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ലോവർ മെയിൻലാൻഡിലുടനീളം ഭൂകമ്പം ഉണ്ടായത്. സെചെൽറ്റിന് വടക്ക് പടിഞ്ഞാറ് 20 കിലോമീറ്ററിൽ താഴെ മാത്രം പരിധിയിൽ ആണ് ഭൂകമ്പം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. സുനാമി സാധ്യതയില്ലെന്ന് യുഎസ് നാഷണൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് എമർജൻസി ഇൻഫോ ബിസി അറിയിച്ചു