യുഎസ് താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം

By: 600110 On: Feb 22, 2025, 2:21 PM

യുഎസ് താരിഫുകളും അവയ്‌ക്കെതിരായ കാനഡയുടെ പ്രതികാര നടപടികളും സമ്പദ്‌വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം. വളർച്ചയെ പിന്നോട്ടടിപ്പിക്കുമെന്നും  പണപ്പെരുപ്പം വീണ്ടും കൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.   

ഒരു പുതിയ പ്രതിസന്ധി വന്നു കഴിഞ്ഞു. യുഎസ് താരിഫുകൾ ഭീഷണിയായി തുടർന്നാൽ സാമ്പത്തിക ആഘാതം ഗുരുതരമായിരിക്കുമെന്നും മാക്ലെം പറയുന്നു. എന്നാൽ COVID-19 പാൻഡെമിക്കിനെ തുടർന്നുണ്ടായ പണപ്പെരുപ്പത്തിൽ നിന്ന് വ്യത്യസ്തമണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ. താരിഫുകൾ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ബാങ്ക് ഓഫ് കാനഡയുടെ മുന്നിൽ അധികം വഴികൾ ഇല്ലെന്നും അദ്ദ്ദേഹം പറയുന്നു. മിസിസാഗ ബോർഡ് ഓഫ് ട്രേഡും ഓക്ക്‌വില്ലെ ചേംബർ ഓഫ് കൊമേഴ്‌സും സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു  മാക്ലെം.

പകർച്ചവ്യാധിയുടെ സമയത്ത്, നമുക്ക് കുത്തനെയുള്ള മാന്ദ്യം ഉണ്ടായിരുന്നു. തുടർന്ന് സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്നപ്പോൾ ദ്രുതഗതിയിലുള്ള തിരിച്ചുവരവും ഉണ്ടായി. ഇത്തവണ, താരിഫുകൾ ദീർഘകാലം നിലനിൽക്കുന്നതും വിശാലമായ അടിസ്ഥാനത്തിലുള്ളതുമാണെങ്കിൽ, ഒരു തിരിച്ചുവരവ് ഉണ്ടാകില്ലന്നും മാക്ലെം പറയുന്നു. 
യുഎസ് തീരുവകൾ ചുമത്തുകയും കാനഡ തിരിച്ചടിക്കുകയും ചെയ്താൽ, കാനഡയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും മാക്ലെം പറഞ്ഞു.