റെഡ് ലൈൻ എൽആർടി കൂടുതൽ ദൂരത്തേക്ക് വിപുലീകരിക്കാൻ പദ്ധതിയിട്ട് കാൽഗറി സർക്കാർ

By: 600110 On: Feb 22, 2025, 2:12 PM

 

റെഡ് ലൈൻ എൽആർടി കൂടുതൽ ദൂരത്തേക്ക് വിപുലീകരിക്കാൻ പദ്ധതിയിട്ട് കാൽഗറി സർക്കാർ. ഇതിന് മുന്നോടിയായി പഠനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് റെയിൽവെ . പഠനത്തിന് പുറമെ ആളുകളിൽ നിന്നുള്ള നിർദ്ദേശങ്ങളും സ്വീകരിക്കുന്നുണ്ട്. 

സോമർസെറ്റ്-ബ്രിഡിൽവുഡ് മുതൽ നാല് കിലോമീറ്റർ ദൂരത്തേക്ക് റെയിൽവെ ലൈൻ നീട്ടാനാണ് പദ്ധതിയിടുന്നത്. സിൽവറഡോയിലും 210 അവന്യൂ സൗത്തിലും രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തുന്നതും പരിഗണനയിൽ ഉണ്ട്.  ഏകദേശം 55,000-ത്തിലധികം ആളുകൾക്ക് ഇതിൻ്റെ സേവനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. സിൽവറഡോ, ബെൽമോണ്ട്, പൈൻ ക്രീക്ക്, ചാപ്പറൽ, വാൾഡൻ, ലെഗസി എന്നീ കമ്മ്യൂണിറ്റികൾക്കും മക്ലിയോഡ് ട്രെയിലിന് തെക്ക് പടിഞ്ഞാറുള്ള  കമ്മ്യൂണിറ്റികൾക്കും പുതിയ വിപൂലീകരണം ഗുണം ചെയ്യും. 

കാൽഗറി അതിവേഗം വളരുകയാണ്. നിലവിലുള്ളതും ഭാവിയിലേക്ക് ആവശ്യമുള്ളതുമായ ഗതാഗത സൌകര്യങ്ങൾ നിറവേറ്റുന്നതിനും ആളുകൾക്ക് മികച്ച സേവനം നൽകുന്നതിനുമാണ് പ്രൊക്ട് എന്ന് പഠനം നടത്തുന്ന പ്രൊജക്ട്  മാനേജർ ലിമിംഗ് സൺ പറഞ്ഞു. എൽആർടി ലൈനിന്റെ ശരിയായ വഴി, മികച്ച അലൈൻമെന്റ്, സ്റ്റേഷനുകളുടെ സ്ഥാനം, രൂപകൽപ്പന എന്നിവ നിർണ്ണയിക്കുന്നതിനാണ്  പഠനം നടത്തുന്നത്. ഇതിനൊപ്പം പ്രദേശത്തെ  പാരിസ്ഥിതിക ആഘാ പ്രശ്നങ്ങളും അതിനുള്ളപരിഹാരങ്ങളും കൂടി പഠനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.