2019 ല്‍ വിറ്റുപോയത് ആറ് മില്യണ്‍ ഡോളറിന്; പുതിയ ലിസ്റ്റിംഗില്‍ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ട് വാന്‍കുവറിലെ ആഡംബര വീട്

By: 600002 On: Feb 22, 2025, 12:13 PM

 

 

2023 മുതല്‍ വിവിധ തുകകള്‍ക്ക് ലിസ്റ്റിംഗ് ചെയ്യപ്പെട്ട വാന്‍കുവറിലെ വീടിന് അവസാനമായി ലിസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മൂല്യം കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ അവസാന വില്‍പ്പനയില്‍ അതിന്റെ മൂല്യം ഏകദേശം ഒരു മില്യണ്‍ ഡോളര്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. വാന്‍കുവര്‍ വെസ്റ്റ് സൗത്ത്‌ലാന്‍ഡ്‌സ് സമീപത്തുള്ള 3838 വെസ്റ്റ് 50 അവന്യുവിലുള്ള വീട് ജനുവരി അവസാനം ലിസ്റ്റ് ചെയ്യപ്പെട്ടത് 5,135,560 ഡോളറിനാണ്. 2019 ല്‍ നിര്‍മിച്ച ഈ വീട് അന്ന് വിറ്റത് 6,018,925 ഡോളറിനാണ്.

Zealty പറയുന്നതനുസരിച്ച്, 2019 ലെ വില്‍പ്പനയ്ക്ക് ശേഷം വീട് ആദ്യമായി ലിസ്റ്റ് ചെയ്തത് 2023 ലാണ്. 2023 ഫെബ്രുവരിയില്‍ പ്രോപ്പര്‍ട്ടി 5,698,000 ഡോളറിന് ലിസ്റ്റ് ചെയ്തു. ആ ലിസ്റ്റിംഗ് 2023 ജൂലൈയില്‍ കാലഹരണപ്പെട്ടു. 2023 ഒക്ടോബറില്‍ ഇത് വീണ്ടും 5,380,000 ഡോളറിന് ലിസ്റ്റ് ചെയ്തു. എന്നാല്‍ ആ ലിസ്റ്റിംഗ് 2024 മാര്‍ച്ചില്‍ കാലഹരണപ്പെട്ടു. ആ മാര്‍ച്ചില്‍ ഇത് വീണ്ടും 5,498,000 ഡോളറിന് ലിസ്റ്റ് ചെയ്തു. ഒടുവില്‍ വില 4,990,000 ഡോളറായി കുറഞ്ഞു. എന്നാല്‍ കുറഞ്ഞ നിരക്കില്‍ വീട് വാങ്ങുന്നയാളെ കണ്ടെത്താന്‍ റിയല്‍റ്ററിന് കഴിഞ്ഞില്ല. അതേസമയം, 2024 സെപ്റ്റംബറില്‍, ഇത് 5,135,560 ഡോളറിന് ലിസ്റ്റ് ചെയ്തു, അതേ വിലയില്‍ വീണ്ടും ലിസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് 2025 ജനുവരിയില്‍ കാലഹരണപ്പെട്ടു. ആ ലിസ്റ്റിംഗ് ഇപ്പോഴും സജീവമാണ്.

ബീസി അസസ്മെന്റ് പ്രകാരം, ഈ വീടിനേക്കാള്‍ ഭൂമിയുടെ മൂല്യമാണ് കൂടുതല്‍. നിലവില്‍ ഭൂമിയുടെ മൂല്യം 2,956,000 ഡോളറാണ്, കെട്ടിടത്തിന്റെ വില 1,939,000 ഡോളറും.