സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ റെസ്റ്റോറന്റിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച യുവാവ് കൊല്ലപ്പെട്ടു. 24 കാരനായ അഡോനായ് ടെക്ലയാണ് മരിച്ചതെന്ന് കാല്‍ഗറി പോലീസ് സ്ഥിരീകരിച്ചു. 17 അവന്യുവിനും 28 സ്ട്രീറ്റ് എസ്ഇയ്ക്കും സമീപമുള്ള ഒരു റെസ്റ്റോറന്റില്‍ തിങ്കളാഴ്ച രാവിലെ 6.20 ഓടെയാണ് സംഘര്‍ഷമുണ്ടായത്. ഒരു ആഘോഷ പാര്‍ട്ടി നടക്കുന്നതിനിടെയുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച അഡോനായ്‌ക്കെതിരെ ആക്രമണമുണ്ടാവുകയായിരുന്നു. അക്രമകാരികളെ പിടിച്ചുമാറ്റാനെത്തിയ ഇയാളുടെ തലയ്ക്ക് മര്‍ദ്ദനമേറ്റുവെന്ന് കാല്‍ഗറി പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.