ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഐസ്‌ക്രീം നേടാം; കാല്‍ഗറിയില്‍ വ്യത്യസ്തമായ മത്സരം സംഘടിപ്പിച്ച് ഡയറി ക്യൂന്‍ കാനഡ 

By: 600002 On: Feb 22, 2025, 9:05 AM

 


കാനഡയിലുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഡിക്യു ബ്ലിസാര്‍ഡുകള്‍ നേടാനുള്ള അവസരമൊരുക്കി ഡയറി ക്യൂന്‍ കാനഡ. കാല്‍ഗറിയില്‍ ഉള്‍പ്പെടെ കാനഡയിലുടനീളമുള്ള രഹസ്യ സ്ഥലങ്ങളില്‍ അഞ്ച് വലിയ ചുവന്ന സ്പൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്പൂണുകള്‍ കണ്ടെത്തുന്നവര്‍ക്ക് QR  കോഡ് സ്‌കാന്‍ ചെയ്ത് ഐസ്‌ക്രീം നേടാനുള്ള മത്സരത്തില്‍ പങ്കെടുക്കാം. ഓരോ സ്ഥലത്ത് നിന്നും 10 വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്. 

ഡയറി ക്യൂന്‍ കാനഡയുടെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ലൊക്കേഷനുകളുടെ സൂചനകള്‍ ലഭ്യമാകും. ഇത് പിന്തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കാം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്പൂണ്‍ സ്ഥാപിച്ചു. ഇത് ഞായറാഴ്ച ആറ് മണി വരെ അവിടെയുണ്ടാകും. അതിനുള്ളില്‍ ഈ സ്പൂണ്‍ കണ്ടെത്തി മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ https://www.dqblizzardseason.com/ സന്ദര്‍ശിക്കുക.