ഹമാസ് കസ്റ്റഡിയിൽ മരണം; ഷിരി ബിബാസിൻ്റെ മൃതദേഹം ഇസ്രയേലിന് വിട്ടുകൊടുത്തു; കൊല്ലപ്പെട്ടതിനെ ചൊല്ലി വാക്പോര്

By: 600007 On: Feb 22, 2025, 4:11 AM

 

ടെൽ അവീവ്: ഹമാസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇസ്രയേൽ യുവതിയും 2 മക്കളുടെ അമ്മയുമായ ഷിരി ബിബാസിന്റെ മൃതദേഹം ഒടുവിൽ  ഹമാസ് കൈമാറി.  ആശയക്കുഴപ്പങ്ങൾക്കൊടുവിൽ യഥാർത്ഥ മൃതദേഹം റെഡ്ക്രോസിന് കൈമാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ.

 മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാൻ നടപടി തുടങ്ങിയതായി ഇസ്രയേൽ അറിയിച്ചു.  നേരത്തെ കൈമാറിയ നാല് മൃതദേഹങ്ങളിൽ ഷിരി ബിബാസിന്റെ മൃതദേഹം ഇല്ലായിരുന്നുവെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു.  പകരം ഒരു അജ്ഞാത മൃതദേഹമാണ് ലഭിച്ചത്.  ഇത് പരിശോധിക്കുമെന്നറിയിച്ച ഹമാസ്, പിന്നീടാണ് യഥാർത്ഥ മൃതദേഹം കൈമാറിയത്. ഇതോടെ, സംഭവം  വെടിനിർത്തൽ കരാറിനെ ബാധിക്കുമെന്ന ആശങ്കയാണ് പതിയെ ഇല്ലാതായത്. അതേസമയം, ഇവർ മരിച്ചത് ഹമാസ് കസ്റ്റഡിയിലിരിക്കെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണെന്ന ആരോപണത്തെച്ചൊല്ലി തർക്കം തുടരുകയാണ്.