ലൈസൻസ് പ്ലേറ്റ് നിയമങ്ങൾ ലംഘകരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ഗാറ്റിനോ പോലീസ്

By: 600110 On: Feb 21, 2025, 3:13 PM

ലൈസൻസ് പ്ലേറ്റ് പരിശോധനയിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി   ഗാറ്റിനോ പോലീസ്. ക്യൂബെക് പ്രവിശ്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലെ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുകയാണ്  ഗാറ്റിനോ പോലീസ്.  

നിയമങ്ങൾ ലംഘിക്കുന്നവരെ തിരിച്ചറിയാനാണ് പൊതുജനങ്ങളുടെ  സഹായം അഭ്യർത്ഥിക്കുന്നത്. 90 ദിവസത്തിൽ കൂടുതൽ പ്രവിശ്യയിൽ താമസിച്ചിട്ടും പ്രവിശ്യയ്ക്ക് പുറത്തുള്ള ലൈസൻസ് പ്ലേറ്റ് ഉപയോഗിക്കുന്നവർക്ക് എതിരെയാണ് നടപടി. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ  311 എന്ന നമ്പറിലേക്ക് വിളിച്ച്  റിപ്പോർട്ട് ചെയ്യാൻ പൊലീസ് ആവശ്യപ്പെടുന്നു. പുതിയ താമസക്കാരെ ലഭിച്ചതിൽ  സന്തോഷമുണ്ട്. പക്ഷേ അവർ പണം നല്കി ക്യൂബെക്ക് ലൈസൻസ് പ്ലേറ്റ് വാങ്ങാനും തയ്യാറാകണമെന്ന് ഗാറ്റിനോ മേയർ മൗഡ് മാർക്വിസ് ബിസോണെറ്റ് പറഞ്ഞു. നിയമ ലംഘകർക്ക്  പോലീസ്  200 ഡോളറാണ് പിഴ ചുമത്തുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കൂടുതൽ അന്വേഷണങ്ങൾക്കായി അവരുടെ വിവരങ്ങൾ റവന്യൂ ക്യൂബെക്കിലേക്കും കൈമാറുകയും ചെയ്യും