ഈ വര്‍ഷം പുതിയ 80 ഗ്രോസറി, ഫാര്‍മസി സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ലോബ്‌ലോ 

By: 600002 On: Feb 21, 2025, 12:06 PM

 


ഈ വര്‍ഷം 80 ഓളം പുതിയ ഗ്രോസറി, ഫാര്‍മസി സ്റ്റോറുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി ലോബ്‌ലോ. ഇതില്‍ 50 എണ്ണം ഡിസ്‌കൗണ്ട് ഗ്രോസറികളായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം 2.2 ബില്യണ്‍ ഡോളര്‍ ഉള്‍പ്പെടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോറുകളെന്ന് കമ്പനി പറയുന്നു. 2025 ലെ പദ്ധതിയില്‍ 300 ല്‍ അധികം ഗ്രോസറി, ഫാര്‍മസി ലൊക്കേഷനുകള്‍ നവീകരിക്കുന്നത് ഉള്‍പ്പെടുന്നു.