അസ്ഥികഷ്ണങ്ങള്‍ മൂലം പരുക്കുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കാനഡയിലുടനീളം വിറ്റഴിച്ച സ്വിസ് ഷാലറ്റ് ബ്രെസ്റ്റ് നഗറ്റ്‌സ്(Swiss Chalet Chicken Breast Nuggets)) തിരിച്ചുവിളിച്ച് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി. ഈ ഉല്‍പ്പന്നം കഴിക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് ഏജന്‍സി നിര്‍ദ്ദേശിച്ചു.
ഉല്‍പ്പന്നത്തില്‍ കണ്ടെത്തിയ അസ്ഥി കഷ്ണങ്ങളുമായി ബന്ധപ്പെട്ട് പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഏജന്‍സി പറഞ്ഞു. നിലവില്‍ സിഎഫ്‌ഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എത്ര യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ടെന്നോ എത്ര പേര്‍ക്ക് പരുക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് സംബന്ധിച്ചോ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.