400 ഓളം കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെ പിരിച്ചുവിട്ട് റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍സ് 

By: 600002 On: Feb 21, 2025, 11:10 AM

 


നാനൂറോളം കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെ കനേഡിയന്‍ ടെലികോം കമ്പനി റോജേഴ്‌സ് കമ്മ്യൂണിക്കേഷന്‍സ് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ടൂളുകളിലും സെല്‍ഫ് സെര്‍വ് ഓപ്ഷനുകളിലും നിക്ഷേപം നടത്തുക എന്ന ലക്ഷ്യത്തിനായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വാദം. റോജേഴ്‌സ് ലൈവ് ചാറ്റ് കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ് അവസാനിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോള്‍ സെന്ററുകളിലെ ആളുകളെയും പിരിച്ചുവിട്ടതായും റീട്ടെയ്ല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് പിരിച്ചുവിടാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

ഒന്റാരിയോ, മാനിറ്റോബ, ബീസി, ക്യുബെക്ക് എന്നിവടങ്ങളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ ചാറ്റ് സപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീം എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്കാണ് ജോലി നഷ്ടമായത്. മുന്‍ ഷാ കമ്മ്യൂണിക്കേഷന്‍സ് ജീവനക്കാരായിരുന്നു മിക്കവരുമെന്നാണ് റിപ്പോര്‍ട്ട്.