ആല്‍ബെര്‍ട്ടയെ അമേരിക്കയില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ബില്‍ബോര്‍ഡ് നോര്‍ത്ത് കാല്‍ഗറിയില്‍ ഹൈവേ 2 ല്‍ പ്രത്യക്ഷപ്പെട്ടു. ഹൈവേയില്‍ ഭീമാകാരമായ പരസ്യം നല്‍കിയതിന് പിന്നില്‍ ആരാണെന്ന് ഹൈവേയിലൂടെ യാത്ര ചെയ്യുന്നവര്‍ ആശ്ചര്യപ്പെടുന്നുണ്ട്. AmericaFund.ca എന്ന വെബ്‌സൈറ്റാണ് ബില്‍ബോര്‍ഡ് പ്രൊമോട്ട് ചെയ്യുന്നതെന്നാണ് കാണിച്ചിരിക്കുന്നത്. പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെയും ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഡാനിയേലിനോട് പറയൂ, നമുക്ക് യുഎസ്എയില്‍ ചേരാം (tell Danielle, let's join USA) എന്ന വാചകങ്ങളാണ് ബോര്‍ഡില്‍ നല്‍കിയിരിക്കുന്നത്. കാനഡയെ അമേരിക്കയുടെ 51 ആം സംസ്ഥാനമാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ ബില്‍ബോര്‍ഡ് ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ ഭാഗമാകുന്നതിന് വേണ്ടി AmericaFund.ca വെബ്‌സൈറ്റ് സംഭാവനകള്‍ ശേഖരിക്കുകയും വാദിക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ആല്‍ബെര്‍ട്ടയില്‍ ബൗഡന് സമീപമുള്ള ഏറ്റവും തിരക്കേറിയ ഹൈവേയിലാണ് വലിയ ഡിജിറ്റല്‍ ബില്‍ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് ടൗണ്‍മേയറുടെ പ്രതികരണം.