കാനഡയിൽ വാടക നിരക്കുകൾ നിശ്ചയിക്കുന്നതിൽ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ കോംപറ്റീഷൻ ബ്യൂറോ

By: 600110 On: Feb 20, 2025, 12:18 PM

 

കാനഡയിൽ വാടക നിരക്കുകൾ നിശ്ചയിക്കുന്നതിൽ എഐ ഉപയോഗിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ കോംപറ്റീഷൻ ബ്യൂറോ. യീൽഡ്‌സ്റ്റാർ പോലുള്ള അൽഗോരിതങ്ങൾ കൃത്രിമമായി വാടക വർധിപ്പിക്കുന്നതായി രാജ്യവ്യാപകമായി പരാതികൾ ഉള്ളതായി എംപിയായ ബോണിറ്റ സറില്ലോ പറഞ്ഞു. വാടക വർദ്ധനവ് ഏകോപിപ്പിക്കാൻ ഭൂവുടമകളെ സഹായിച്ചതിന് യീൽഡ്സ്റ്റാറിൻ്റെ ഉടമയായ റിയൽപേജ് ഇൻകോർപ്പറേഷനെതിരെ യു.എസ് നീതിന്യായ വകുപ്പ് കേസെടുത്തിട്ടുണ്ട്.

തങ്ങളുടെ അൽഗോരിതം ഉപയോഗിച്ച് കമ്പനി ആൻ്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. ജനസംഖ്യയും വരുമാനവും പോലുള്ള വ്യക്തിഗത വിവരങ്ങൾ ഈ അൽഗോരിതങ്ങൾ വഴിയാണ് കമ്പനി ശേഖരിക്കുന്നത്. മികച്ച വാടകക്കാർ ആരെന്നും ഉയർന്ന വാടക നിരക്ക് എത്രെയെന്നുമൊക്കെ അറിയാനായും ഈ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇത് അന്യായമായ ബിസിനസ്സ് രീതികളിലേക്ക് നയിച്ചേക്കാമെന്നാണ് പരാതികൾ ഉയർന്നിട്ടുള്ളത്. ഈ രീതികൾ ഉപയോഗിച്ച് അന്യായമായി വാടക വർധിപ്പിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണം ലക്ഷ്യമിടുന്നത്. വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും അതുപയോഗിച്ച് വാടക നിശ്ചയിക്കുന്നതും ആശങ്ക ഉയർത്തിയിട്ടുണ്ട്.