അഗ്നിശമന സേനാംഗമായി ആള്‍മാറാട്ടം; ഫര്‍ണസ് പരിശോധന നടത്താമെന്ന പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് 

By: 600002 On: Feb 20, 2025, 11:20 AM

 

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായി ചമഞ്ഞ് വീടുകളില്‍ കയറി ഫര്‍ണസ് പരിശോധന നടത്താമെന്ന പേരില്‍ തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്. വ്യാജ അഗ്നിശമന സേനാംഗമായി വീടുകള്‍ തോറും കയറി ഫര്‍ണസ് പരിശോധിക്കാമെന്ന് വാഗ്ദാനം ചെയ്തതായി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് താമസക്കാര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

തങ്ങള്‍ ഒരിക്കലും വീടുവീടാന്തരം കയറി പരിശോധന നടത്തുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുകയില്ലെന്ന് സിഎഫ്ഡി പറഞ്ഞു. ഇത്തരത്തില്‍ വാഗ്ദാനം ചെയ്യുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സിഎഫ്ഡി അറിയിച്ചു.