സിസിയൻസ് ഗൂഢ സംഘത്തിൻ്റെ നേതാവ് ജാക് സിസ് ലസോട്ടയും രണ്ട് അനുയായികളും അറസ്റ്റിൽ

By: 600110 On: Feb 20, 2025, 10:34 AM

സിസിയൻസ് എന്ന പേരിൽ അറിയപ്പെടുന്ന ഗൂഢ സംഘത്തിൻ്റെ നേതാവ് ജാക് സിസ് ലസോട്ട അറസ്റ്റിൽ. കഴിഞ്ഞ മാസം കനേഡിയൻ അതിർത്തിയിൽ കൊല്ലപ്പെട്ട അമേരിക്കൻ ബോർഡർ പെട്രോൾ ഏജൻ്റ് ഡേവിഡ് മലൻ്റെയടക്കം ആറ് കൊലപാതക കേസുകളിൽ കുറ്റാരോപിതനാണ് ഇയാൾ. ഇയാൾക്കൊപ്പം സംഘത്തിലെ മറ്റ് രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. 

അതിക്രമിച്ച് കടക്കൽ, തടസ്സപ്പെടുത്തൽ, വാഹനത്തിൽ കൈത്തോക്ക് കൈവശം വയ്ക്കൽ തുടങ്ങി ഒന്നിലധികം കേസുകളാണ് ഇവർക്കെതിരെ ഉള്ളത്.ഫ്രോസ്റ്റ്ബർഗ് സ്വദേശിയുടെ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേർ സംശയാസ്‌പദമായ സാഹചര്യങ്ങളിൽ തൻ്റെ വസ്തുവിൽ  രണ്ട് ട്രക്കുകൾ  പാർക്ക് ചെയ്യുകയും ഒരു മാസത്തേക്ക് അവിടെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തതായി പരാതിക്കാരൻ പോലീസിനോട് പറഞ്ഞു. ഇവരുടെ കൈവശം തോക്കുകളും ഉണ്ടായിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ ജാക് സിസ് ലസോട്ട ട്രാൻസ്‌ജെൻഡറാണ്. പുറത്തിറങ്ങിയാൽ സമൂഹത്തിന് ഭീഷണി ആയതിനാൽ ലസോട്ടയെ ജാമ്യം കൂടാതെ തടവിലിടാൻ  ജഡ്ജി ഉത്തരവിട്ടു.