സൗത്ത്‌വെസ്റ്റ് കാല്‍ഗറിയിലെ വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ച്ച: യുവതി മരിച്ചു, ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

By: 600002 On: Feb 20, 2025, 10:10 AM

 


സൗത്ത്‌വെസ്റ്റ് കാല്‍ഗറിയിലെ വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്(CO)  ചോര്‍ച്ചയെ തുടര്‍ന്ന് ശ്വാസംമുട്ടി യുവതി മരിച്ചതായി കാല്‍ഗറി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. വീടിനുള്ളില്‍ ഉണ്ടായിരുന്ന ഒരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷാമെഡോസ് ക്രസന്റ് എസ്ഇയുടെ 100 ബ്ലോക്കിലെ വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. 

കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പരിശോധനയില്‍ വീട്ടിലെ ചൂളയില്‍ നിന്നും കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഡിറ്റക്ടറുകള്‍ ഇല്ലായിരുന്നുവെന്ന് കാല്‍ഗറി ഫയര്‍ അറിയിച്ചു.