ജക്കാർത്ത: ഇന്തോനീഷ്യയിലെ ഇരട്ടമുഖ അഗ്നിപർവതം ലെവോടോബി ലാകി-ലാകി ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്ന് റിപ്പോർട്ട്. ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം സമ്മർദ്ദത്തിലാകുന്നതിന്റെ സൂചനകൾ ലഭിച്ചതായി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാലിയിലേക്കുള്ള വിമാന സർവീസുകളിൽ പലതും കഴിഞ്ഞ ദിവസം തന്നെ നിർത്തലാക്കിയിരുന്നു. കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. അഗ്നിപർവതം പുകയുന്നതിന്റെ പശ്ചാത്തലത്തിൽ ബാലിയിലേയ്ക്ക് വരുന്ന വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.