കാനഡയിലെ ഏറ്റവും വലിയ അഞ്ച് മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് കാല്‍ഗറിയിലാണെന്ന് റിപ്പോര്‍ട്ട്. ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. 2019 മുതല്‍ 2022 വരെ കാലയളവില്‍ ടൊറന്റോ, മോണ്‍ട്രിയല്‍, വാന്‍കുവര്‍, ഓട്ടവ-ഗാറ്റിനോ, കാല്‍ഗറി എന്നിവടങ്ങളില്‍ നടത്തിയ പഠനത്തിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കാല്‍ഗറിയിലാണ് കൂടുതലെന്ന് കണ്ടെത്തിയത്.
അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 36 കനേഡിയന്‍ നഗരപ്രദേശങ്ങളില്‍ 11 ആം സ്ഥാനത്താണ് കാല്‍ഗറി. വാന്‍കുവര്‍ 16 ആം സ്ഥാനത്തും മോണ്‍ട്രിയല്‍ 18 ആം സ്ഥാനത്തും ടൊറന്റോ 24 ആം സ്ഥാനത്തുമാണ്. മോഷണം, വാഹന മോഷണം തുടങ്ങിയവ ഉള്‍പ്പെടുന്ന പ്രോപ്പര്‍ട്ടി ക്രൈമുകളില്‍ വാന്‍കുവറിലാണ് ഉയര്‍ന്ന നിരക്ക്. കാല്‍ഗറി ഏഴാം സ്ഥാനത്താണ്. ടൊറന്റോ 27 ആമതും മോണ്‍ട്രിയല്‍ 30 ആം സ്ഥാനത്തുമാണ്.