നോര്‍ത്ത് ഈസ്റ്റ് കാല്‍ഗറിയിലെ വീട്ടിലുണ്ടായ അജ്ഞാതന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സാഡില്‍ഹോണ്‍ ഡ്രൈവിലുള്ള വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. കുത്തേറ്റയാളെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും നില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ആക്രമണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.