പാരിസ്: കാൽ നൂറ്റാണ്ടിലേറെ തന്റെ മൂന്നൂറോളം രോഗികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുൻ ശസ്ത്രക്രിയാ വിദഗ്ധന്റെ വിചാരണ അടുത്തയാഴ്ച്ച തുടങ്ങും. ഇരകളില്‍ ഇപ്പോഴും ഭൂരിഭാഗം കുട്ടികളും അബോധാവസ്ഥയില്‍ തുടരുകയാണ്. 74 കാരനായ ജോയൽ ലെ സ്‌കോർനെക്കിനെതിരെയാണ് രൂക്ഷമായ ആരോപണങ്ങളുള്ളത്. ഫെബ്രുവരി 24 ന് ആണ് ജോയലിനെതിരെയുള്ള നാല് മാസത്തെ വിചാരണ ആരംഭിക്കുന്നത്. തുറന്ന കോടതിയിലും, അടഞ്ഞ കോടതിയിലുമായാണ് ഇരകൾ മൊഴി നൽകുക.
111 ബലാത്സംഗങ്ങൾക്കും 189 ലൈംഗികാതിക്രമങ്ങൾക്കും ചേർന്നാണ് ഇയാൾ വിചാരണ നേരിടുന്നത്. ഇരകളായ 299 പേരിൽ 256 പേരും 15 വയസ്സിന് താഴെയുള്ളവരാണ്. അതേ സമയം എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടാലും പരമാവധി 20 വർഷം തടവാണ് പ്രതിക്ക് നേരിടേണ്ടി വരിക. ശിക്ഷകൾ ഒരുമിച്ച് ചേർക്കാൻ ഫ്രഞ്ച് നിയമം അനുവദിക്കുന്നില്ല എന്നതിനാലാണിത്.