കീവ്: യുക്രൈനുമായി സമഗ്ര വ്യാപാര സഹകരണ കരാർ ഒപ്പിട്ട് യുഎഇ. റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമം തുടരണമെന്ന് സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. തടവുകാരെ പരസ്പരം കൈമാറാൻ യുഎഇ മുൻകൈ എടുത്തിരുന്നു. 25 വീതം തടവുകാരെ റഷ്യയും യുക്രൈനും പരസ്പരം കൈമാറി. യുക്രൈനിൽ മാനുഷിക സഹായം ഉറപ്പാക്കുന്ന ധാരണ പത്രവും ഇന്ന് ഒപ്പിട്ടു. യുക്രൈൻ യുദ്ധത്തിൽ തുടർചർച്ചകൾക്കും അമേരിക്കയും റഷ്യയും തയ്യാറായി. പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായി.