ഡീലർഷിപ്പിൽ നിന്ന് 87,000 ഡോളർ മോഷ്ടിച്ച കേസിൽ സ്ത്രീ കുറ്റക്കാരി എന്ന് കോടതി. പ്രതി കുറ്റം സമ്മതിച്ചതിനാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.ഫെബ്രുവരി ആദ്യം ജസ്റ്റിസ് ഗ്രിഗറി ഡിഎം സ്റ്റെർലിംഗ് ശിക്ഷ വിധിച്ചപ്പോൾ രണ്ട് വർഷം തടവും തുടർന്ന് മൂന്ന് വർഷത്തെ പ്രൊബേഷനും വിധിച്ചിരുന്നു. യുവതി മുൻ തൊഴിലുടമയ്ക്ക് പണം തിരികെ നൽകണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.
കോടതി രേഖകൾ പ്രകാരം, 46 വയസ്സുള്ള സ്ത്രീക്ക് പീഡനത്തിന് ഇരയായതിൻ്റെയും മാനസികാരോഗ്യ പ്രശ്നങ്ങളുടെയും ചരിത്രമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് കോടതി വിധി പ്രസ്താവം നടത്തിയത്. ടൊയോട്ട ഡീലർഷിപ്പിൽ 14 വർഷമായി ജോലി ചെയ്തിരുന്ന യുവതി 2018 ജനുവരി മുതൽ 2022 സെപ്റ്റംബർ വരെ 87,859 ഡോളർ മോഷ്ടിച്ചു എന്നായിരുന്നു കേസ്. അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് കോടതി വെളിപ്പെടുത്തി.