എഡ്മണ്ടണിൽ നായയുടെ ആക്രമണത്തിൽ നവജാത ശിശു മരിച്ചു. എഡ്മണ്ടണിന് പടിഞ്ഞാറ് എൻറ്റ്വിസ്റ്റലിലെ
ഒരു വീട്ടിൽ ഒരു വീട്ടിൽ ഞായറാഴ്ച ആയിരുന്നു സംഭവം. വീട്ടിൽ വളർത്തിയിരുന്ന നായയുടെ ആക്രമണത്തിലാണ് കുട്ടി മരിച്ചത്. ആക്രമണത്തിൽ 14 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റതായി ഇവാൻസ്ബർഗ് ആർസിഎംപി പറഞ്ഞു. കുഞ്ഞിനെ STARS എഡ്മണ്ടണിലെ സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഏത് ഇനത്തിലുള്ള നായയാണ് ആക്രമണം നടത്തിയത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നായയെ ഉടമകൾ പൊലീസിന് കൈമാറിയതായാണ് റിപ്പോർട്ട്. നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ആരോഗ്യ സ്ഥിതി അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. 2012ൽ ആൾട്ടയിലും സമാനമായൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വീട്ടിൽ വളർത്തിയിരുന്ന നായയുടെ ആക്രമണത്തിൽ രണ്ട് ദിവസം പ്രായമുള്ള കുട്ടിയായിരുന്നു അന്ന് മരിച്ചത്.