വിക്കിപീഡിയയുടെ പേര് മാറ്റാന്‍ ഒരു ബില്യണ്‍ ഡോളര്‍; ഓഫര്‍ ആവര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്; വിവാദപരമായ പേര് വേണമെന്ന് വിചിത്ര ആവശ്യം 

By: 600002 On: Feb 18, 2025, 11:19 AM

 

വിക്കിപീഡിയയുടെ പേര് മാറ്റാന്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ തയ്യാറായാല്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. വിക്കിപീഡിയയുടെ പേര് 'ഡിക്കിപീഡിയ'  എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്നാണ് മസ്‌കിന്റെ ആവശ്യം. പണം വാഗ്ദാനം ചെയ്തുള്ള മസ്‌കിന്റെ പുതിയ ദ്വയാര്‍ത്ഥ പരാമര്‍ശം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. പുതിയ പേര് ഒരു വര്‍ഷമെങ്കിലും മാറ്റരുതെന്ന നിബന്ധനയും മസ്‌ക് മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ വിചിത്രമായ നിബന്ധനയാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന്‍ പേര് വിവാദമാക്കി മാറ്റുകയാണെങ്കില്‍ മാത്രമേ പണം നല്‍കൂ എന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. 

ഈ ഓഫര്‍ ഇപ്പോഴും ലഭ്യമാണോയെന്ന ചോദ്യത്തിന് അത് നിലനില്‍ക്കുന്നുണ്ടെന്ന് മസ്‌ക് സ്ഥിരീകരിച്ചു. വിവാദപരമായതും അനുചിതമായതുമായ പേരായിരിക്കണം ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കേണ്ടതെന്ന വിചിത്രമായ വാദവും മസ്‌ക് ആവര്‍ത്തിച്ചു.