വാഹന മോഷണത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് ആൽബർട്ട പൊലീസ്

By: 600110 On: Feb 17, 2025, 2:46 PM

 

 

 

വാഹനങ്ങൾ മോഷ്ടിക്കപ്പെടാതിരിക്കാൻ ഉടമകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആൽബർട്ട പൊലീസിൻ്റെ മുന്നറിയിപ്പ്. കാനഡയിൽ ഏറ്റവും കൂടുതൽ വാഹന മോഷണം നടക്കുന്ന സ്ഥലമായി ആൽബർട്ട മാറിയതയായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 

വിലകൂടിയ കാറുകൾ മോഷ്ടിക്കുന്നതിന് സങ്കീർണ്ണമായ പുതിയ മാർഗങ്ങളാണ് മോഷ്ടാക്കൾ സ്വീകരിക്കുന്നത്. 2022ന് ശേഷം കാനഡയിലെ വാഹന മോഷണ നിരക്കിൽ കുറവ് വന്നിരുന്നു. പ്രെയ്റിയിൽ പത്ത് ശതമാനവും ക്യൂബെക്കിൽ 32.4 ശതമാനവും മോഷണ നിരക്കിൽ കുറവുണ്ടായി. എന്നാൽ ആൽബർട്ടയിൽ വാഹന മോഷണത്തിൽ കുറവുണ്ടായില്ല. പിക്കപ്പ് ട്രക്കുകളായിരുന്നു മോഷ്ടാക്കൾ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടത്. മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളിൽ എൺപത് ശതമാനവും കണ്ടെത്താൻ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിലും കുറവുണ്ടായിട്ടുണ്ട്. എഡ്മൻ്റണിലെ മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളിൽ 70 ശതമാനം മാത്രമാണ് ഇപ്പോൾ പൊലീസിന് പിടിച്ചെടുക്കാൻ കഴിയുന്നത്. അതിനാൽ വാഹനങ്ങൾ മോഷ്ടിക്കപ്പെടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.