ന്യൂയോർക്ക്: വിദേശ രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ലക്ഷക്കണക്കിന് എയ്ഡ്‌സ് രോഗികളുടെ മരണത്തിന് കാരണമാകുമെന്ന് യുഎൻ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റിന്റെ എയ്ഡ്‌സ് ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള എല്ലാ പദ്ധതികളും 90 ദിവസത്തേക്കു നിർത്തിവെക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ട്രംപ്, യുഎസിന്റെ വിദേശ സഹായത്തിന്റെ ഭൂരിഭാഗവും മൂന്ന് മാസത്തേക്ക് മരവിപ്പിക്കാൻ ഉത്തരവിട്ട് ലോകത്തെ ഞെട്ടിച്ചു. ട്രംപിന്റെ തീരുമാനം ലോകത്താകമാനം വിവിധ ക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഫൗണ്ടേഷൻ ഫോർ എയ്ഡ്സ് റിസർച്ചിന്റെ വിശകലനം അനുസരിച്ച്, ട്രംപിന്റെ തീരുമാനം 2കോടിയിലധികം എച്ച്ഐവി രോഗികളെയും 2.70 ലക്ഷം ആരോഗ്യ പ്രവർത്തകരെയും ബാധിക്കും.