ആല്‍ബെര്‍ട്ടയില്‍ 11 പുതിയ സ്‌കൂളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു. കാല്‍ഗറിയില്‍ ആറെണ്ണവും എഡ്മന്റണില്‍ അഞ്ചെണ്ണവുമാണ് നിര്‍മിക്കുന്നത്. പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് സ്‌കൂള്‍ കണ്‍സ്ട്രക്ഷന്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം അവതരിപ്പിച്ചതിന് ശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 200,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവിശ്യ. പ്രോഗ്രാം പ്രഖ്യാപിച്ചതിന് ശേഷം 22 സ്‌കൂളുകളാണ് നിര്‍മാണം ആരംഭിച്ചത്.
എയര്‍ഡ്രി, കാല്‍ഗറി, ചെസ്റ്റര്‍മെയര്‍, എഡ്മന്റണ്‍, ഒകോടോക്‌സ് എന്നിവടങ്ങളിലാണ് സ്‌കൂളുകള്‍ വരുന്നത്. ഓരോ സ്‌കൂളികളിലും 12,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നാണ് സൂചന. 2024 ലെ 2.1 ബില്യണ്‍ ഡോളറിന്റെ സ്‌കൂള്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ഭാഗമായാണ് സ്‌കൂള്‍ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്നത്.