വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി 

By: 600002 On: Feb 17, 2025, 10:34 AM

 

 

വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി. സര്‍വ്വകലാശാലയും കോഴ്‌സേറ(Coursera) എന്ന ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമും തമ്മിലുള്ള സഹകരണത്തോടെയാണ് വിവിധ വിഷയങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നത്. വിന്റര്‍ സീസണില്‍ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ ഈ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ഒരുക്കുന്നത്. 

21st Century Energy Transition, Arctic Development, Economy, Indigenous Canada  തുടങ്ങിയ കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്. പഠനം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടത് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു കമ്പ്യൂട്ടര്‍ മാത്രമാണ്. കോഴ്‌സ് ആരംഭിക്കുമ്പോള്‍ വര്‍ക്കിന്റെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. അതിനാല്‍ ക്യാമറ അല്ലെങ്കില്‍ വെബ്ക്യാം ഉപയോഗിക്കേണ്ടി വന്നേക്കാമെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 

ഓരോ വ്യക്തികള്‍ക്കും അവരുടെ ഡെഡ്‌ലൈനുകള്‍ക്കുള്ളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ ഫീസ് അടയ്ക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരമുണ്ട്.