കാനഡയിൽ വീണ്ടും ശൈത്യകാല കൊടുങ്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

By: 600110 On: Feb 15, 2025, 11:13 AM

 

കാനഡയിൽ വാരാന്ത്യത്തിൽ വീണ്ടും  ശൈത്യകാല കൊടുങ്കാറ്റ്   രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ടൊറന്റോ, ഹാമിൽട്ടൺ പ്രദേശങ്ങൾക്കും കൊടുങ്കാറ്റിൻ്റെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

ഞായറാഴ്ച  ശൈത്യകാല കൊടുങ്കാറ്റിനൊപ്പം പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയും  പ്രവചിക്കപ്പെടുന്നു. നയാഗ്ര ഉപദ്വീപിന്റെ ചില ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ചെറിയ തോതിൽ തണുത്തുറഞ്ഞ മഴ ലഭിച്ചേക്കാം. അതേ സമയം ഏതൊക്കെ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകുക എന്നതിനെക്കുറിച്ച് ചില അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ പറയുന്നു. ബുധനാഴ്ച മുതൽ വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ ടൊറന്റോ ഡൗൺ ടൌണിൽ 20 സെന്റിമീറ്ററിലധികം മഞ്ഞ് വീഴ്ചയാണ് ഉണ്ടായത്.   2022 ജനുവരി മുതൽ നഗരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ  മഞ്ഞുവീഴ്ചയാണിത്