ബ്രിട്ടീഷ് കൊളംബിയയില്‍ ജൂണ്‍ 1 മുതല്‍ മിനിമം വേതനം 0.45 ഡോളര്‍ വര്‍ധിപ്പിക്കുമെന്ന് ലേബര്‍ മിനിസ്ട്രി പ്രഖ്യാപിച്ചു. വാര്‍ഷിക വേതന വര്‍ധന നിര്‍ബന്ധമാക്കിയ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടില്‍ 2024 ലെ സ്പ്രിംഗ് സീസണില്‍ വരുത്തിയ മാറ്റങ്ങള്‍ പിന്തുടര്‍ന്നാണ് മിനിമം വേതന വര്‍ധന നടപ്പിലാക്കുന്നത്. മിനിമം വേതനം മണിക്കൂറില്‍ 17.40 ഡോളറില്‍ നിന്നും 17.85 ഡോളറായാണ് ഉയരുക. 2.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
ഇതോടെ, റെസിഡന്‍ഷ്യല്‍ കെയര്‍ടേക്കര്‍മാര്‍, ലൈവ്-ഇന്‍ ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍, ക്യാമ്പ് ലീഡര്‍മാര്‍, ആപ്പ് അധിഷ്ഠിത റൈഡ്-ഹെയ്‌ലിംഗ് ഡെലിവറി സര്‍വീസ് തൊഴിലാളികള്‍ എന്നിവരുടെ വേതനത്തിലും വര്‍ധന ഉണ്ടാകും.