ബീസിയില്‍ യൂണിവേഴ്‌സിറ്റികളെയും ഷോപ്പിംഗ് സെന്ററുകളെയും ലക്ഷ്യമിട്ട് വ്യാജ ടാക്‌സി തട്ടിപ്പ്;  രണ്ട് ഒന്റാരിയോ സ്വദേശികള്‍ അറസ്റ്റില്‍ 

By: 600002 On: Feb 15, 2025, 10:20 AM

 

 


ബീസി ലോവര്‍ മെയിന്‍ലാന്‍ഡിലെ യൂണിവേഴ്‌സിറ്റികളിലും ഷോപ്പിംഗ് സെന്ററുകളിലും എത്തുന്നവരെ ലക്ഷ്യമിട്ട് വ്യാജ ടാക്‌സി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒന്റാരിയോ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായതായി മെട്രോ വാന്‍കുവര്‍ ട്രാന്‍സിറ്റ് പോലീസ് അറിയിച്ചു. ടാക്‌സി ഡ്രൈവറായും യാത്രക്കാരനുമായാണ് ഇവര്‍ എത്തുന്നത്. വഴിയാത്രക്കാരോട് കയ്യില്‍ പണമില്ലാത്തതിനാല്‍ ടാക്‌സി ചാര്‍ജ് നല്‍കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. സഹായിക്കാമെന്നേല്‍ക്കുന്ന ഇരകളുടെ ക്രെഡിറ്റ് കാര്‍ഡ് കൈവശപ്പെടുത്തി വ്യാജകാര്‍ഡ് തിരിച്ചുനല്‍കും. പിന്നീട് പണം നഷ്ടപ്പെടുമ്പോള്‍ മാത്രമായിരിക്കും തട്ടിപ്പിനിരയായതായി തിരിച്ചറിയുക. 

വ്യാജ ടാക്‌സി തട്ടിപ്പില്‍ കറുത്ത ഹ്യുണ്ടായ് എലാന്‍ട്രയില്‍ എത്തിയ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നും 29 ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഒരു ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റ് മെഷീന്‍, ഒരു മാഗ്നറ്റിക് ടാക്‌സി സൈന്‍ എന്നിവ കണ്ടെത്തി. ബീസി പ്രോസിക്യൂഷന്‍ സര്‍വീസ് ഇവര്‍ക്കെതിരെ കേസുകള്‍ ചാര്‍ജ് ചെയ്തു.