വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടിലെ കാറുകള്‍ കഴുകണം; കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്നവര്‍ക്ക് മിഷിഗണ്‍ ജഡ്ജിയുടെ വക ശിക്ഷ 

By: 600002 On: Feb 15, 2025, 9:40 AM

 

ഷോപ്പുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കുന്ന കള്ളന്മാര്‍ക്ക് മിഷിഗണ്‍ ജഡ്ജി അപൂര്‍വ്വമായ ശിക്ഷ വിധിച്ചു. സ്പ്രിംഗ് സീസണില്‍ വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടില്‍ കാറുകള്‍ കഴുകാനാണ് നിര്‍ദ്ദേശം. കമ്മ്യൂണിറ്റി സര്‍വീസിന്റെ അസാധാരണമായ രീതിയാണിത്. ഇത് വാള്‍മാര്‍ട്ടില്‍ നിന്നും വസ്തുക്കള്‍ മോഷ്ടിക്കുന്നതില്‍ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തുമെന്ന് ജെനസീ കൗണ്ടി ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജി ജെഫ്രി ക്ലോത്തിയര്‍ പറഞ്ഞു. മോഷണം തുടര്‍ന്നാല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്ന ഷോപ്പര്‍മാര്‍ക്ക് പ്രതിഫലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ വാഷ് സൗജന്യമായിരിക്കും. 

ഡിട്രോയിറ്റിന് സമീപം ഗ്രാന്‍ഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പിലെ കടയില്‍ മോഷണം നടത്തിയ സംഭവത്തില്‍ വിധി പറയുകയായിരുന്നു ക്ലോത്തിയര്‍. ഈയാഴ്ച വാള്‍മാര്‍ട്ട് വാഷ് എന്ന പേരില്‍ മോഷ്ടാക്കള്‍ക്കുള്ള കമ്മ്യൂണിറ്റി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ക്ലോത്തിയര്‍ വ്യക്തമാക്കി. 

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വാരാന്ത്യല പരിപാടികളില്‍ 75 മുതല്‍ 100 വരെ ആളുകള്‍ക്ക് മോഷണത്തിന് പിടിക്കപ്പെടുമെന്നും ഇത്തരത്തിലുള്ള കമ്മ്യൂണിറ്റി സര്‍വീസാണ് മോഷ്ടാക്കള്‍ക്ക് വിധിക്കുകയെന്നും ക്ലാത്തിയര്‍ പറഞ്ഞു.