കാനഡയിലെ തുറമുഖങ്ങൾ വഴിയുള്ള ടൊറ്റോബ മല്സ്യക്കടത്തിന് പിന്നിൽ ചൈനീസ് - മെക്സിക്കൻ സംഘങ്ങൾ

By: 600110 On: Feb 15, 2025, 8:25 AM

 

ചൈനീസ് ക്രിമിനൽ സംഘങ്ങളും മെക്സിക്കൻ കാർട്ടലുകളും കാനഡയിലെ തുറമുഖങ്ങൾ വഴി വൻതോതിൽ ടൊറ്റോബ മല്സ്യങ്ങൾ കടത്തുന്നതായി റിപ്പോർട്ട്. ഈ മല്സ്യങ്ങളുടെ ആന്തരാവയവങ്ങൾ ഫെൻ്റാനൈൽ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. ടോട്ടോബ കടത്ത് നിയന്ത്രിക്കുന്ന പുതിയ സംഘം "ഡ്രാഗൺ കാർട്ടൽ" എന്നാണ് അറിയപ്പെടുന്നത്.

ടോട്ടോബാ മത്സ്യത്തിൻ്റെ ആന്തരാവയവങ്ങൾ വളരെ വിലപിടിപ്പുള്ളതാണ്. ഇത് ചൈനയിലെ കള്ളവിപണിയിൽ ഇതിന് കിലോഗ്രാമിന് 80,000 ഡോളർ വരെ വിലയുണ്ട്. ഈ മല്സ്യങ്ങളെ വൻതോതിൽ പിടിക്കുന്നതിനാൽ ഇപ്പോൾ വംശനാശ ഭീഷണിയും നേരിടുന്നുണ്ട്.ചെനീസ് - മെക്സിക്കൻ സംഘങ്ങൾ സഹകരിച്ചാണ് ഈ കള്ളക്കടത്തിന് ചുക്കാൻ പിടിക്കുന്നത്.   കള്ളക്കടത്ത് വൻതോതിൽ കൂടിയതോടെ നിയമപരമായി കൊണ്ടു വരുന്ന ഇല്പ്പന്നങ്ങളും കള്ളക്കടത്ത് ഉല്പ്പന്നങ്ങളും വേർതിരിച്ചറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ടോട്ടോബ വ്യാപാരം തടയുക കനേഡിയൻ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.