കനേഡിയൻ ഉല്പന്നങ്ങൾക്ക് അമിത തീരുവ ചുമത്തുമെന്ന ഡോണൾഡ് ട്രംപിൻ്റെ ഭീഷണി കനേഡിയൻ ഓട്ടോമൊബൈൽ മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നു. പ്രവർത്തനം നിർത്തിവയ്ക്കാനും വിതരണ ശൃംഖല തന്നെ തടസ്സപ്പെടാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ആഭ്യന്തര വിപണിdCSJF മാത്രം ലക്ഷ്യമിട്ട് കാറുകൾ നിർമ്മിക്കുകയെന്നത് ഇതിന് ഒരു പരിഹാരമല്ലെന്നും വിദഗ്ദ്ധർ പറയുന്നു. പകരം അമേരിക്കയ്ക്ക് പുറമെ യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ തുടങ്ങിയ വിപണികൾ ലക്ഷ്യമിടുന്നതാണ് നല്ലതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അഞ്ച് ആഗോള വാഹന നിർമ്മാതാക്കളുള്ള കാനഡയ്ക്ക് ശക്തമായൊരു വാഹന നിർമ്മാണ മേഖലയുണ്ടെന്ന് കനേഡിയൻ വാഹന മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (CVMA) പ്രസിഡന്റും സിഇഒയുമായ ബ്രയാൻ കിംഗ്സ്റ്റൺ പറഞ്ഞു. ആഭ്യന്തര വിപയിൽ ആശങ്കണി മാത്രം ലക്ഷ്യമിട്ട് കാനഡയ്ക്ക് മുന്നോട്ടു പോകാൻ ആകില്ല. കാരണം കാനഡക്കാർ ഓരോ വർഷവും ഇരുപത് ലക്ഷത്തിൽ താഴെ വാഹനങ്ങൾ ആണ് വാങ്ങുന്നത്. അതേ സമയം കാനഡയിൽ അസംബിൾ ചെയ്യുന്ന കാറുകൾ പ്രധാനമായും യുഎസ് വിപണിയെ ലക്ഷ്യം വച്ചുള്ളതാണ്. എന്നാൽ കനേഡിയൻ കാറുകൾക്ക് പകരം അമേരിക്കയ്ക്ക് ആവശ്യമുള്ള കാറുകൾ, ഡെട്രോയിറ്റിൽ ഉല്പാദിപ്പിക്കാൻ കഴിയുമെന്നാണ് ട്രംപിൻ്റെ നിലപാട്. ചർച്ചകളിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിൽ കാനഡയിൽ നിർമ്മിക്കുന്ന കാറുകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് അടുത്തിടെ ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്.