സിറിയന്‍ ഇടക്കാല പ്രസിഡന്റായി നിയമിതനായ അഹമ്മദ് അല്‍-ഷറയെ അഭിനന്ദിച്ച് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Feb 14, 2025, 10:35 AM

 


സിറിയയുടെ ഇടക്കാല പ്രസിഡന്റായ അഹമ്മദ് അല്‍ ഷാറയെ അഭിനന്ദിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 2013 മുതല്‍ കാനഡ തീവ്രവാദ ഗ്രൂപ്പായി കണക്കാക്കുന്ന ഹയാത്ത് തഹ്‌രീര്‍ അല്‍-ഷാമിന് നേതൃത്വം നല്‍കുന്നയാളാണ് അഹമ്മദ് അല്‍-ഷാറ. എച്ച്ടിഎസ് എന്ന് വിളിക്കപ്പെടുന്ന സംഘം കഴിഞ്ഞ ഡിസംബറില്‍ ബാഷര്‍ അല്‍-അസാദ് ഭരണത്തെ അട്ടിമറിച്ചാണ് ഭരണത്തിലേറിയത്. 

ഇസ്ലാമിക സര്‍വാധിപത്യം സ്ഥാപിക്കുമെന്ന് വര്‍ഷങ്ങളായി പ്രതിജ്ഞയെടുത്തുവെങ്കിലും അല്‍-ഷറ ഇപ്പോള്‍ രാജ്യത്തെ നയിക്കുകയാണ്. ഒരു ബഹുസാംസ്‌കാരിക സമൂഹം സൃഷ്ടിക്കാനാണ് അല്‍-ഷറ ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് സൂചന. 

അല്‍-ഷറയുമായി ജസ്റ്റിന്‍ ട്രൂഡോ ഫോണില്‍ സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അസാദ് ഭരണം അവസാനിപ്പിച്ചതിലും പുതിയ ഭരണം ഏറ്റെടുത്തതിലും ട്രൂഡോ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഭീകര സംഘടനയുടെ പട്ടികയില്‍ നിന്നും എച്ച്ടിഎസിനെ നീക്കം ചെയ്യുമോ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.