കാല്‍ഗറി വിമാനത്താവളത്തില്‍ പുതിയ എഞ്ചിന്‍ റിപ്പയര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നു; ലുഫ്താന്‍സ ടെക്‌നിക്കുമായി കരാര്‍ ഒപ്പുവെച്ച് വെസ്റ്റ്‌ജെറ്റ്

By: 600002 On: Feb 14, 2025, 9:44 AM

 

 

കാല്‍ഗറി വിമാനത്താവളത്തില്‍ പുതിയ എഞ്ചിന്‍ റിപ്പയര്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനായി ജര്‍മ്മന്‍ എയര്‍ക്രാഫ്റ്റ് സര്‍വീസ് സ്ഥാപനമായ ലുഫ്താന്‍സ ടെക്‌നിക്കിന്റെ മള്‍ട്ടി-ബില്യണ്‍ ഡോളറിന്റെ ദീര്‍ഘകാല കരാറില്‍ ഒപ്പുവെച്ച്  വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍സ്. വെസ്റ്റ്‌ജെറ്റിന്റെ ഏകദേശം 50 ബോയിംഗ് 737 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനായാണ് വിമാനത്താവളത്തില്‍ ഒരു എയര്‍ക്രാഫ്റ്റ് എഞ്ചിന്‍ മെയ്ന്റനന്‍സ് ഫെസിലിറ്റി സ്ഥാപിക്കുന്നത്. വിമാനങ്ങള്‍ക്ക് കൂടുതല്‍ ശേഷി, കാര്യക്ഷമത, ടേണ്‍എറൗണ്ട് സമയത്തിലെ വേഗത എന്നിവ ഫെസിലിറ്റി വരുന്നതോടുകൂടി വിമാനങ്ങള്‍ക്ക് ഉറപ്പാക്കുമെന്ന് വെസ്റ്റ്‌ജെറ്റ് സിഇഒ അലക്‌സിസ് വോണ്‍ ഹോന്‍സ്‌ബ്രോച്ച് പറഞ്ഞു. 

കാല്‍ഗറി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വലാണ് ഫെസിലിറ്റിയുടെ നിര്‍മാണം. ഏകദേശം 120 മില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2027 ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുകളില്‍ നിന്നുള്ള ധനസഹായം ഉള്‍പ്പെടെ ഓപ്പര്‍ച്യൂണിറ്റി കാല്‍ഗറി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, കാല്‍ഗറി ഇക്കണോമിക് ഡെവലപ്‌മെന്റ്, കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കാനഡ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്ക് എന്നിവടങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.