കാനഡ-യുഎസ് താരിഫുകള്‍ക്ക് മറുപടിയായി സിറ്റിയുടെ സീറോ എമിഷന്‍ ഗ്രാന്റ് പ്രോഗ്രാമില്‍ നിന്ന്ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയെ നീക്കം ചെയ്യാനുള്ള പദ്ധതിയുമായി ടൊറന്റോ മേയര്‍ ഒലിവിയ ചൗ. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ റൈഡ് ഷെയറിംഗ് ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്ന ലൈസന്‍സിംഗ് ഫീസ് ഗ്രാന്റിന് അര്‍ഹതയുള്ള വാഹനങ്ങളുടെ പട്ടികയില്‍ നിന്ന് ടെസ്‌ലയെ നിരോധിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുമെന്ന് ചൊവ്വാഴ്ച നടന്ന ബജറ്റ് മീറ്റിംഗില്‍ ചൗ പറഞ്ഞു. മാര്‍ച്ച് 1 ന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് ചൗ അറിയിച്ചു. ഇതനുസരിച്ച് ലൈസന്‍സ് നേടാനോ പുതുക്കാനോ ലക്ഷ്യമിടുന്ന ടെസ്ല വാഹനങ്ങളുള്ള ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഗ്രാന്റ് ലഭിക്കില്ല.
2023 ലാണ് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഗ്യാസോലിന്‍ ടാക്‌സികളും റൈഡ്-ഷെയറിംഗ് വാഹനങ്ങളും ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും ഡ്രൈവര്‍മാരെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനും ലക്ഷ്യമിടുന്ന സീറോ എമിഷന്‍ ഗ്രാന്റ് പ്രോഗ്രാം ആരംഭിച്ചത്. ഡ്രൈവര്‍മാര്‍ ടെസ്ലലയല്ല, മറ്റ് ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നത് തുടരണമെന്ന് ചൗ പറഞ്ഞു. അതേസമയം, സിറ്റിയുടെ പുതിയ പദ്ധതി ടെസ്ലയുടെ ഉടമസ്ഥതയിലുള്ളതും പ്രോഗ്രാമിന് കീഴില്‍ ഈ വാഹനങ്ങളുള്ളതുമായ ടാക്‌സി ഡ്രൈവര്‍മാരെ ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.