ചെറുകിട ബിസിനസുകളെ അപേക്ഷിച്ച് കാനഡയിലെ ജിഎസ്ടി അവധി പരാജയമെന്ന് സിഎഫ്ഐബി

By: 600110 On: Feb 12, 2025, 3:11 PM

കാനഡയിലെ   ജിഎസ്ടി അവധി  പരാജയമെന്നും വളരെ കുറച്ച് ചെറുകിട ബിസിനസുകൾക്ക് മാത്രമാണ് ഇത് കൊണ്ട് നേട്ടമുണ്ടായതെന്നും സിഎഫ്ഐബി. ഇളവ് കാലയളവിൽ വില്പനയിൽ കാര്യമായ മാറ്റമുണ്ടായില്ലെന്നാണ് 66 ശതമാനം ചെറുകിട ബിസിനസുകാരും അഭിപ്രായപ്പെട്ടത്.  

കാനഡയിൽ നേരത്തെ പ്രഖ്യാപിച്ച രണ്ട് മാസത്തെ GST/HST അവധി ദിനങ്ങൾ ശനിയാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നത്. അഞ്ച് ശതമാനം ചെറുകിട ബിസിനസുകൾക്ക് മാത്രമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വില്പന ഉണ്ടായത്. ചില്ലറ വ്യാപാര മേഖലയിലെ നാല് ശതമാനം ബിസിനസുകളുടെയും ഹോസ്പിറ്റാലിറ്റി മേഖലയിലെ 15 ശതമാനം ബിസിനസുകളുടെയും വിൽപ്പനയിൽ മാത്രമേ വർദ്ധനവ് ഉണ്ടായിട്ടുള്ളൂ എന്നാണ്  സിഎഫ്‌ഐബി നടത്തിയ പഠനത്തിൽ കണ്ടെത്തിയത് . അതേസമയം 66 ശതമാനം ചെറുകിട കച്ചവടക്കാർ തങ്ങളുടെ വിൽപ്പനയിൽ യാതൊരു വിധ മാറ്റങ്ങൾ ഉണ്ടായില്ലെന്നും വ്യക്തമാക്കി. ഇതെല്ലാം വിലയിരുത്തുമ്പോൾ സർക്കാരിൻ്റെ ജിഎസ്ടി ഹോളിഡേ എല്ലാ അർത്ഥത്തിലും പരാജയമായിരുന്നു എന്ന് ചെറുകിട ബിസിനസുകളെ അപേക്ഷിച്ച് പരാജയമായിരുന്നു എന്ന് സിഎഫ്ഐബി പ്രസിഡൻ്റ് ഡാൻ കെല്ലി വ്യക്തമാക്കി.