തന്റെ പാര്‍ട്ടി അധികാരത്തിലേറിയാല്‍ മെച്ചപ്പെട്ട നഴ്‌സ്-പേഷ്യന്റ് അനുപാതം സൃഷ്ടിക്കുമെന്നും അതിലൂടെ രോഗികള്‍ക്ക് കൂടുതല്‍ പരിചരണം ഉറപ്പാക്കുമെന്നും എന്‍ഡിപി നേതാവ് മാരിറ്റ് സ്റ്റെല്‍സ്. പ്രവിശ്യയില്‍ ജിടിഎ, നയാഗ്ര മേഖലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റെല്‍സ്. 1.5 ബില്യണ്‍ ഡോളര്‍ ചെലവിട്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 15,000 നഴ്‌സുമാരെയെങ്കിലും എന്‍ഡിപി നിയമിക്കുമെന്നും സ്റ്റെല്‍സ് വ്യക്തമാക്കി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ഹെല്‍ത്ത് കെയര്‍ സ്റ്റാഫിംഗ് ഏജന്‍സികളിലേക്ക് നല്‍കുന്ന ദശലക്ഷകണക്കിന് ഡോളര്‍ പൊതുസംവിധാനത്തിലേക്ക് വകമാറ്റുമെന്നും സ്റ്റെല്‍സ് പറഞ്ഞു.