കാനഡയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് റെഡ് ഡീറില്‍

By: 600002 On: Feb 11, 2025, 10:15 AM

 

 

കാനഡയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് ആല്‍ബെര്‍ട്ടയിലെ നഗരമായ റെഡ് ഡീറിലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. സിറ്റിയിലെ തൊഴിലില്ലായ്മാ നിരക്ക് ജനുവരിയില്‍ 9.7 ശതമാനമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബറില്‍ 10 ശതമാനത്തില്‍ നിന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത മറ്റ് 41 നഗരങ്ങളെ അപേക്ഷിച്ച് റെഡ് ഡീറിലാണ് തൊഴിലില്ലായ്മാ നിരക്ക് കൂടുതല്‍. അതേസമയം, പ്രവിശ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ എഡ്മന്റണില്‍ 7.2 ശതമാനവും കാല്‍ഗറിയില്‍ 7.7 ശതമാനവുമാണ് തൊഴിലില്ലായ്മാ നിരക്ക്. കാല്‍ഗറിയില്‍ ഡിസംബറില്‍ 8.1 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. ഈ മൂന്ന് നഗരങ്ങളിലും ദേശീയ ശരാശരിയായ 6.6 ശതമാനത്തിന് മുകളിലാണ് നിരക്ക്. 

കഴിഞ്ഞമാസം കനേഡിയന്‍ പ്രവിശ്യകളിലെ തൊഴിലില്ലായ്മാ നിരക്കില്‍ ആല്‍ബെര്‍ട്ട രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണയും ആല്‍ബെര്‍ട്ടയിലെ തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.