ക്രിസ്റ്റിയ ഫ്രീലാൻഡിനെതിരെയായ അപകീർത്തികരമായ വീചാറ്റ് കാമ്പെയ്‌ന് പിന്നിൽ ചൈനയെന്ന് സംശയം

By: 600110 On: Feb 10, 2025, 3:13 PM

 

കാനഡയിലെ ലിബറൽ സ്ഥാനാർത്ഥി  ക്രിസ്റ്റിയ ഫ്രീലാൻഡിനെതിരെയായ അപകീർത്തികരമായ  വീചാറ്റ് കാമ്പെയ്‌നുമായി ചൈനയ്ക്ക് ബന്ധമുണ്ടെന്ന് ഫെഡറൽ തിരഞ്ഞെടുപ്പ് നിരീക്ഷണ ടാസ്‌ക്   ഫോഴ്‌സ്. ഫ്രീലാൻഡിനെതിരായ പ്രചാരണത്തിൻ്റെ ഭാഗമായ 30-ലധികം വീചാറ്റ് വാർത്താ അക്കൗണ്ടുകളാണ് SITE   കണ്ടെത്തിയത്. 

ഫ്രീലാൻഡിനെ ലക്ഷ്യം വച്ചുള്ള സംശയാസ്പദമായ നിരവധി അപകീർത്തികരമായ പോസ്റ്റുകളാണ് അടുത്തിടെ വീചാറ്റിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നതെന്ന്  ഫെഡറൽ സർക്കാരിൻ്റെ സെക്യൂരിറ്റി ആൻഡ് ഇൻ്റലിജൻസ് ത്രെറ്റ്‌സ് ടു ഇലക്ഷൻസ് (SITE) ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ തുടക്കം വീചാറ്റിൻ്റെ ഏറ്റവും ജനപ്രിയമായ വാർത്താ അക്കൗണ്ടിൽ നിന്നാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്  പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുമായി ബന്ധമുണ്ടെന്ന് സംശയമുള്ള ഒരു അജ്ഞാത ബ്ലോഗിന് പങ്കുള്ളതായും SITE പ്രസ്താവനയിൽ പറയുന്നു. ഫെഡറൽ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ശത്രുതാപരമായ വിദേശ ഇടപെടൽ നിരീക്ഷിക്കുന്നതിനായി 2019-ൽ ആണ് SITE ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. CSIS, RCMP, കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെൻ്റ് (CSE), ഗ്ലോബൽ അഫയേഴ്‌സ് കാനഡ (GAC) എന്നിവയിൽ നിന്നുള്ള അംഗങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.