2025 ലെ ഡേ ലൈറ്റ് സേവിംഗ് ടൈം തുടങ്ങുന്നതെപ്പോള്‍? 

By: 600002 On: Feb 10, 2025, 11:34 AM

 


വടക്കേ അമേരിക്കയിലുടനീളം ഇപ്പോള്‍ പകല്‍ നീണ്ടുനില്‍ക്കുകയാണ്. ചില പ്രദേശങ്ങളില്‍ ഫെബ്രുവരിയിലുടനീളം പകല്‍ അവസാനിക്കുന്നതിലും ഒരു മണിക്കൂറിലധികം സൂര്യപ്രകാശം ലഭിക്കുന്നുണ്ട്. അതിനാല്‍ 2025ലെ ഡേ ലൈറ്റ് സേവിംഗ് ടൈം മാര്‍ച്ച് 9 ന് ആരംഭിക്കും. അന്ന് മുതല്‍ ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട് നീങ്ങുന്നു. എന്നാല്‍ ശൈത്യകാലത്ത് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് തിരിയുന്ന നവംബര്‍ 2-ന് ഇത് അവസാനിക്കും. നവാജോ നേഷന്‍ ഒഴികെയുള്ള ഹാവായി, അരിസോണ, ന്യൂമെക്‌സിക്കോ എന്നിവ ദ്വൈവാര്‍ഷിക ടൈംഷിഫ്റ്റില്ലാത്തതും വര്‍ഷം മുഴുവനും സ്റ്റാന്‍ഡേര്‍ഡ് സമയത്തില്‍ തുടരുന്നതുമായ സംസ്ഥാനങ്ങളാണ്. 

അതേസമയം, വര്‍ഷത്തില്‍ രണ്ടുതവണ ക്ലോക്കുകള്‍ മാറ്റുന്ന രീതി അവസാനിപ്പിക്കാന്‍ പല സംസ്ഥാനങ്ങളും നിയമങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അന്തിമമായ നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. 

ഡേലൈറ്റ് സേവിംഗ് ടൈം 2025 നവംബര്‍ 2 നാണ് അവസാനിക്കുന്നത്. ഏതാണ്ട് ഒമ്പത് മാസത്തോളം നീണ്ടുനില്‍ക്കും. ഈസമയത്ത് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് പോകും. രാജ്യം മുഴുവന്‍ വീണ്ടും സ്റ്റാന്‍ഡേര്‍ഡ് സമയത്തിലായിരിക്കും.