സൈബര്‍ ആക്രമണം പോലുള്ള ഡിജിറ്റല്‍ ഭീഷണികളെ നേരിടാന്‍ പുതിയ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സ്ട്രാറ്റജി(NCSS) അവതരിപ്പിക്കാനൊരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍. രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങളെയും സര്‍വീസുകളെയും പൗരന്മാരെയും ഡിജിറ്റല്‍ ഭീഷണികളില്‍ നിന്നും സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. NCSS ദേശീയ സുരക്ഷയെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുമെന്നും സൈബര്‍ ഭീഷണി നേരിടുന്നവര്‍ക്ക് സഹായം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയുടെ ഡിജിറ്റല്‍ ഭാവി സുരക്ഷിതമാക്കുന്ന പുതിയ NCSS സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ലോ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്‍ഡസ്ട്രി, തദ്ദേശീയ കമ്മ്യൂണിറ്റികള്‍, അക്കാദമിക്, ഇന്റേണല്‍ സഖ്യകക്ഷികള്‍ തുടങ്ങിയ മേഖലകളുമായും പങ്കാളിത്തം മെച്ചപ്പെടുത്തും. ഡിജിറ്റല്‍ മേഖലയിലെ തടസ്സങ്ങള്‍ ഇല്ലാതാക്കാനും വേഗത്തില്‍ വിവരങ്ങള്‍ പങ്കിടാനും ഇതുവഴി സാധിക്കും. സൈബര്‍ ആക്രമണം പോലുള്ളവ ചെറുക്കുന്നതിനായി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പാര്‍ട്ണര്‍മാരെ സഹായിക്കുകയും ചെയ്യും.
രാജ്യത്തിന്റെ സൈബര്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കാനും NCSS സര്‍ക്കാരിനെ അനുവദിക്കുന്നു. കൂടാതെ, ഡിജിറ്റല്‍ യുഗത്തില്‍ പങ്കാളികളാകാന്‍ കുട്ടികളെയും യുവാക്കളെയും സജ്ജമാക്കുന്നതിനുള്ള ബോധവത്കതരണവും വിദ്യാഭ്യാസ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടത്താനും ലക്ഷ്യമിടുന്നുണ്ട്. ആറ് വര്‍ഷത്തിനുള്ളില്‍ 37.8 മില്യണ്‍ പ്രാരംഭ നിക്ഷേപത്തോടെയാണ് NCSS പ്രോഗ്രാം ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.