കാനഡയില്‍ ഡീപ്‌സീക്ക് ചാറ്റ്‌ബോട്ടിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ഷെയേര്‍ഡ് സര്‍വീസസ് കാനഡയുടെ നിയന്ത്രണത്തിലുള്ള മൊബൈല്‍ ഉപകരണങ്ങളില്‍ ഡീപ്‌സീക്ക് നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. മറ്റ് ഏജന്‍സികളും വകുപ്പുകളും ഇത് പിന്തുടരണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
ഗുരുതരമായ സ്വകാര്യതാ ആശങ്കകള്‍ മൂലമാണ് ഈ നീക്കമെന്ന് ട്രഷറി ബോര്‍ഡ് സെക്രട്ടറിയേറ്റ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡൊമിനിക് റോച്ചോണ്‍ പറയുന്നു. ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്‌സീക്കിന്റെ വ്യക്തിഗത വിവരങ്ങളുടെ അനുചിതമായ ശേഖരണവും സൂക്ഷിക്കലും ആശങ്കകളില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.