കാനഡ അമേരിക്കൻ സംസ്ഥാനമാകുന്നതിനെ പിന്തുണയ്ക്കുന്നവർ കൂടുതലുള്ളത് ആൽബർട്ടയിൽ

By: 600110 On: Feb 5, 2025, 9:03 AM

കാനഡ ഒരു അമേരിക്കൻ സംസ്ഥാനമാകുന്നതിനെ പിന്തുണയ്ക്കുന്നവർ കൂടുതലുള്ളത് ആൽബർട്ടയിൽ. കാനഡയിലെ റിസർച്ച് കമ്പനി നടത്തിയ ഒരു പുതിയ വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. കാനഡയെ ഒരു അമേരിക്കൻ സംസ്ഥാനമാക്കുകയെന്ന ആശയത്തെക്കുറിച്ചാണ് ആളുകളിൽ നിന്ന് പ്രതികരണം തേടിയത്. ഇതിൽ കാനഡ അമേരിക്കയുടെ സംസ്ഥാനം ആകുന്നതിനോട് അനുകൂല സമീപനം സ്വീകരിച്ചവർ കൂടുതലുള്ളത് ആൽബെർട്ടയിലാണ്.
അമേരിക്കയിൽ ചേരുന്നതിനെ 12 ശതമാനം ആൽബർട്ടക്കാരും പിന്തുണച്ചു.  ഏഴ് ശതമാനം പേർ  അത് പരിഗണിക്കാവുന്നത് ആണെന്നും  വ്യക്തമാക്കി. 

സസ്‌കാച്ചെവൻ, മാനിറ്റോബ, ഒൻ്റാരിയോ എന്നിവയാണ് തൊട്ടുപിന്നിൽ. കാനഡ ഒരു അമേരിക്കൻ സംസ്ഥാനമാകാൻ ശ്രമിക്കുന്നത് തീർച്ചയായും പരിഗണിക്കുമെന്ന് 11 ശതമാനം പേർ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയക്കാരാണ് ഇതിൽ പിന്നിൽ. വെറും  ആറ് ശതമാനം പേർ മാത്രമാണ് ഇതിനെ പിന്തുന്നച്ചത്. കാനഡ ഒരു അമേരിക്കൻ സംസ്ഥാനമാകുന്നതിനുള്ള ഔപചാരിക പ്രക്രിയ ആരംഭിക്കുന്നത് തീർച്ചയായും പരിഗണിക്കുമെന്നാണ് മൊത്തത്തിൽ ഒൻപത് ശതമാനം കനേഡിയൻ പൌരന്മാരുടെയും നിലപാടെന്നാണ് സർവേ കണ്ടെത്തിയത്.