മഞ്ഞുമൂടിയ നിലയില്‍ നിരത്തിലൂടെ ഓടിച്ച നൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തതായി ബേണബി ആര്‍സിഎംപി 

By: 600002 On: Feb 5, 2025, 8:55 AM

 


വാഹനത്തിനു മുകളില്‍ വീണ മഞ്ഞ് കൃത്യമായി നീക്കം ചെയ്യാതെ ഓടിക്കുന്നതിനെതിരെ ബേണബി പോലീസിന്റെ മുന്നറിയിപ്പ്. മഞ്ഞുമൂടിയ നിലയില്‍ നിരത്തിലൂടെ ഓടിച്ച 112 ഓളം വാഹനങ്ങള്‍ രണ്ട് മണിക്കൂറിനുള്ളില്‍ പിടിച്ചെടുത്തതായി ആര്‍സിഎംപി പറഞ്ഞു. ബ്രോഡ്‌വേയ്ക്കും നോര്‍ത്ത് റോഡിനും സമീപമാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. മഞ്ഞുമൂടിയ നിലയില്‍ വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആര്‍സിഎംപി മുന്നറിയിപ്പ് നല്‍കി. 

കാഴ്ച തടസ്സപ്പെടുന്ന രീതിയില്‍ വാഹനമോടിക്കുന്നതിന് മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ സെക്ഷന്‍ 195(1)(b) പ്രകാരം 109 ഡോളര്‍ പിഴ ഈടാക്കുന്നതാണ്. കാറിന്റെ മുന്‍ഭാഗത്ത് മാത്രമല്ല, പിന്‍ഭാഗം, സൈഡ് വിന്‍ഡോ, ഹെഡ്‌ലൈറ്റ് എന്നിവയും മഞ്ഞുമൂടിയ നിലയിലാണെങ്കില്‍ പിഴ ബാധകമാണ്. 112 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടോ എന്ന കാര്യം ബേണബി ആര്‍സിഎംപി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വാഹനത്തില്‍ മഞ്ഞുവീഴുന്നത് പിഴ ശിക്ഷ ലഭിക്കുന്നതിന് ഇടയാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.