അമേരിക്ക താരിഫ് തീരുമാനം മരവിപ്പിച്ചതിന് പിന്നാലെ സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ട് ഒൻ്റാരിയോ സർക്കാർ

By: 600110 On: Feb 4, 2025, 2:37 PM

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്തിയ തീരുമാനം അമേരിക്ക താൽക്കാലികമായി റദ്ദാക്കിയതിന് പിന്നാലെ  ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ട് ഒൻ്റാരിയോ സർക്കാർ. നികുതി തീരുമാനത്തിൽ നിന്ന് അമേരിക്ക പിന്നോട്ടു പോയ സാഹചര്യത്തിലാണ് തീരുമാനം. നികുതി ചുമത്തുമെന്ന അമേരിക്കയുടെ തീരുമാനം വന്നതിന് പിന്നാലെ സ്റ്റാർലിങ്കുമായി കരാർ ഒപ്പിടില്ലെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നികുതി ചുമത്തുന്നത് താൽക്കാലികമായി റദ്ദാക്കി എന്ന് അമേരിക്ക പ്രഖാപിച്ചതോടെയാണ് ഫോർഡ് കരാറിൽ ഒപ്പിട്ടത്. 

അതിർത്തികളിലെ കുടിയേറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനും ട്രംപിനും ഒരു ധാരണയിലെത്താൻ സാധിച്ചതായും ഇതിൻ്റെ പശ്ചാത്തലത്തിലാണ് താരിഫ് താൽക്കാലികമായി റദ്ദാക്കിയതെന്നും ട്രൂഡോ അറിയിച്ചു.  ഇതിന് പിന്നാലെയാണ് ഒൻ്റാരിയോയുടെ പ്രതികാര നടപടികളും പിൻവലിക്കുന്നതായി ഫോർഡും വ്യക്തമാക്കിയത്.
ഒൻ്റാരിയോയിലെ മദ്യശാലകളിൽ അമേരിക്കൻ മദ്യത്തിൻ്റെ വില്പന നിരോധിക്കില്ലെന്നും ഒൻ്റാരിയോ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. താരിഫ് വീണ്ടും പ്രാബല്യത്തിൽ വന്നാൽ സ്റ്റാർലിങ്ക് കരാർ  റദ്ദാക്കുകയും ഒപ്പം അമേരിക്കൻ മദ്യങ്ങൾ ഒഴിവാക്കുമെന്നും ഓൻ്ററിയോ വ്യക്തമാക്കിയിട്ടുണ്ട്.