ജനുവരിയില്‍ കാല്‍ഗറിയിലെ ഭവന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കുറഞ്ഞതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് റിപ്പോര്‍ട്ട്. എങ്കിലും സാധാരണ രേഖപ്പെടുത്തുന്ന നിലവാരത്തേക്കാള്‍ 30 ശതമാനം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം 1451 വീടുകളാണ് വിറ്റഴിച്ചത്. റെസിഡന്‍ഷ്യല്‍ ബെഞ്ച്മാര്‍ക്ക് വില 583,000 ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത വില നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന സ്ഥിരതയുള്ളതും 2024 ജനുവരിയേക്കാള്‍ 2.8 ശതമാനം കൂടുതലുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞമാസം വിപണിയില്‍ 2,896 പുതിയ ലിസ്റ്റിംഗുകള്‍ ഉണ്ടായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.