വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് ലഭ്യമാക്കാന്‍ സ്‌നാപ്ചാറ്റ് വഴിയൊരുക്കുന്നുവെന്ന് രക്ഷിതാക്കളുടെ ആരോപണം. ഒന്റാരിയോയില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥിക്ക് ഏജന്റ് കഞ്ചാവ്, മാരകമായ എല്‍എസ്ഡി ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ചത് സ്‌നാപ്ചാറ്റില്‍ നിന്നും പരിചയപ്പെട്ടതിന് ശേഷമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഇത്തരത്തില്‍ സ്‌നാപ്ചാറ്റ് വഴി പരിചയപ്പെടുന്നവരാണ് കുട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നതെന്നാണ് ആരോപണം.
സ്‌നാപ്ചാറ്റ് വഴി പരിചയപ്പെടുന്ന അപരിചിചര്‍ കുട്ടികളുമായി അടുത്ത ബന്ധം സൃഷ്ടിക്കുന്നു. ഇവരുമായി സൗഹൃദത്തിലാകുന്ന കുട്ടികള്‍ ഈ അപരിചരെ തീവ്രമായി വിശ്വസിക്കുകയും അവര്‍ പറയുന്നത് പോലെ ചെയ്യുന്നു. ഏജന്റുമാര്‍ സ്‌നാപ്ചാറ്റ് വഴി സന്ദേശങ്ങള്‍ അയക്കുകയും മയക്കുമരുന്ന് എത്തിച്ചുനല്‍കുകയും ചെയ്യുന്നു. അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്ന ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതരും പറയുന്നു.
അതേസമയം, മയക്കുമരുന്ന് ഏജന്റുമാര്‍ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നുമാണ് സ്‌നാപ്ചാറ്റിന്റെ വിശദീകരണം. എന്നാല്‍ ഈ ശ്രമങ്ങള്‍ പര്യാപ്തമല്ലെന്നാണ് മാതാപിതാക്കളും മറ്റ് നിരീക്ഷകരും പറയുന്നത്.